
ദോഹ: ഖത്തറിലെ പ്രമുഖ ഇറക്കുമതി കമ്പനിക്കെതിരെ ഉത്ഭവ രാജ്യം (കണ്ട്രി ഓഫ് ഒറിജിൻ) മാറ്റുന്നത് ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധനയിൽ കണ്ടെത്തി. പച്ചക്കറികൾ, പഴങ്ങൾ, മാംസം എന്നിവ ഇറക്കുമതി ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും സജീവമായ മുൻനിര വാണിജ്യ കമ്പനികളിലൊന്നാണ് പിടിക്കപ്പെട്ടത്.
പച്ചക്കറികൾ, പഴങ്ങൾ, മാംസം എന്നിവയുടെ ഉത്ഭവ രാജ്യം മാറ്റി വിൽപ്പനക്കെത്തിക്കുന്ന ഗൗരവ കുറ്റകൃത്യമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കേടായ പഴങ്ങളും കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളും കമ്പനി വിൽക്കുന്നതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഖത്തറിൽ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വ്യാപാര മേഖലയിൽ പരിശോധന ഈ മാസവും സജീവമായി തുടരുകയാണ്.
https://twitter.com/MOCIQatar/status/1470360340093448206?t=W4vyTgnRyZ8oTxPZZn2mXw&s=19