Qatar
ഖത്തറിൽ ശനിയാഴ്ച വൈകുന്നേരം ചന്ദ്രക്കല ദർശിക്കണമെന്ന് ഔഖാഫ്
2022 ഏപ്രിൽ 30, (ഹിജ്റ 1443 റമദാൻ 29) ശനിയാഴ്ച വൈകുന്നേരം ഈദുൽ ഫിത്തറിനുള്ള ശവ്വാലിലെ ചന്ദ്രക്കല നിരീക്ഷിക്കാൻ ഖത്തറിലെ എല്ലാ മുസ്ലിം വിശ്വസികളോടും എൻഡോവ്‌മെന്റ് ആന്റ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ (ഔഖാഫ്) ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.
സാക്ഷികളോട് അവരുടെ സാക്ഷ്യം റിപ്പോർട്ട് ചെയ്യാൻ അൽ ദഫ്‌നയിലെ എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കെട്ടിടത്തിലുള്ള കമ്മിറ്റിയുടെ ആസ്ഥാനത്തേക്ക് പോകാൻ കമ്മിറ്റി ആവശ്യപ്പെട്ടു. മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഉടൻ കമ്മിറ്റി യോഗം ചേരും.