Qatar

സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് നിശ്ചിത വിഷയങ്ങളിൽ പ്രത്യേക മൂല്യനിർണയം നടത്തും

2025-2026 അധ്യയന വർഷത്തേക്ക് സ്വകാര്യ സ്കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും മൂന്ന് നിർബന്ധിത വിഷയങ്ങളിൽ (അറബിക്, ഇസ്ലാമിക്, ഖത്തരി ചരിത്രം) അധ്യാപകരുടെ കഴിവ് വിലയിരുത്തുന്നതിനായി പ്രത്യേക മൂല്യനിർണയം നടത്തുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു.

സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രധാന ദേശീയ വിഷയങ്ങളിലെ പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് ഈ  നടപടി ലക്ഷ്യമിടുന്നതെന്ന് MoEHE ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇലക്ട്രോണിക് ഫോമിന്റെ ഉപയോഗം, സ്കൂളുകൾക്കായുള്ള വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കൽ, തുടർച്ചയായ പുരോഗതി ഉറപ്പാക്കുന്നതിന് ആനുകാലിക റിപ്പോർട്ടുകളിലൂടെയും ഫീഡ്‌ബാക്ക് ശേഖരണത്തിലൂടെയും പ്രകടന നിരീക്ഷണം എന്നിവ സംബന്ധിച്ച ഔദ്യോഗിക സർക്കുലർ വഴി പദ്ധതി നടപ്പിലാക്കുമെന്ന് MoEHE വിശദീകരിച്ചു. 

അധ്യാപകർക്കുള്ള പ്രൊഫഷണൽ സ്‌കിൽ റിപ്പോർട്ടുകൾക്കും പ്രൊഫഷണൽ വികസന പരിപാടികൾക്കും വിലയിരുത്തൽ ഫലങ്ങൾ ഒരു പ്രാഥമിക റഫറൻസായി വർത്തിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സ്വകാര്യ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഗുണപരമായ ഒരു കുതിച്ചുചാട്ടത്തെയാണ് ഈ പദ്ധതി പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും അധ്യാപകരെ ശാക്തീകരിക്കുന്നതിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു.

Related Articles

Back to top button