Qatar
തിമിംഗല സ്രാവ് ഫീൽഡ് സന്ദർശിച്ച് പരിസ്‌ഥിതി മന്ത്രി
ദോഹ: അന്താരാഷ്‌ട്ര തിമിംഗല സ്രാവ് ദിനത്തോടനുബന്ധിച്ച് തിമിംഗല സ്രാവുകൾ കൂട്ടം ചേരുന്ന ഖത്തറിന്റെ വടക്ക് ഭാഗത്തുള്ള അൽ ഷഹീൻ ഫീൽഡിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ് ഡോ ഫാലിഹ് ബിൻ നാസർ അൽതാനി സന്ദർശിച്ചു.
ലോകത്തിലെ തിമിംഗല സ്രാവുകളുടെ ഏറ്റവും വലിയ കൂട്ടം ചേരൽ സീസണിൽ നടത്തുന്ന വിവിധ ശ്രമങ്ങൾക്ക് മന്ത്രി മേൽനോട്ടം വഹിച്ചു.
ഫീൽഡ് സന്ദർശന വേളയിൽ, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, സ്പെഷ്യലിസ്റ്റുകൾ തിമിംഗല സ്രാവുകളുടെ താപനിലയും അസിഡിറ്റി ലെവലും ഉൾപ്പെടെയുള്ള അളവുകളും സാമ്പിളുകളും എടുത്തു.