സെക്കൻഡറി സ്കൂൾ പരീക്ഷയുടെ ആദ്യ റൗണ്ട് ഫലങ്ങൾ പ്രസിദ്ധീകരിച്ചു
2021-2022 അധ്യയന വർഷത്തേക്കുള്ള സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയുടെ ആദ്യ റൗണ്ട് ഫലങ്ങൾ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി പുറത്തുവിട്ടു.
അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫോർ ഇവാലുവേഷൻ അഫയേഴ്‌സ് ഖാലിദ് അൽ ഹർഖാൻ പ്രഖ്യാപിച്ച ഫലത്തിന്റെ അടിസ്ഥാനത്തിൽ, റഗുലർ ബാച്ചിൽ സയന്റിഫിക് ട്രാക്കിലെ വിജയ നിരക്ക് 89.11 ശതമാനവും മുതിർന്നവരുടെ വിദ്യാഭ്യാസത്തിൽ 39.58 ശതമാനവുമാണ്. ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് ട്രാക്കിന്റെ വിജയ നിരക്ക് 78.97 ശതമാനവും മുതിർന്നവരുടെ വിദ്യാഭ്യാസത്തിന് ഇതേ ട്രാക്കിൽ 30.43 ശതമാനവും, ടെക്‌നോളജി ട്രാക്കിന് 76.89 ശതമാനവുമാണ് വിജയം.
ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് 100 ശതമാനം വിജയം കൈവരിച്ചപ്പോൾ റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിപ്പറേറ്ററി സെക്കൻഡറി ഇൻഡിപെൻഡന്റ് സ്കൂൾ ഫോർ ബോയ്സ് 88.89 ശതമാനം വിജയം നേടി.