Qatar
30 ദിന മെട്രോപാസ് പ്രൊമോഷണൽ ഓഫർ കാലയളവ് നീട്ടി
അൺലിമിറ്റഡ് റൈഡ് ഉൾക്കൊള്ളുന്ന 30 ദിവസത്തെ മെട്രോ പാസിൻ്റെ പ്രമോഷണൽ നിരക്ക് 2025 ഏപ്രിൽ വരെ നീട്ടുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു. പ്രമോഷന്റെ ഭാഗമായി, മെട്രോപാസ് QR99 നിരക്കിൽ ലഭ്യമാണ്.
ഈ ഓഫർ ആദ്യം 2024 ഡിസംബർ 31 വരെയാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നാല് മാസത്തേക്ക് കൂടി 2025 ഏപ്രിൽ 30 വരെ നീട്ടിയിരിക്കുന്നു.
30 ദിവസത്തെ മെട്രോപാസിന്, ആദ്യം ഗേറ്റിൽ കാർഡ് ടാപ്പ് ചെയ്ത തീയതി മുതൽ തുടർച്ചയായി 30 കലണ്ടർ ദിവസങ്ങളിലേക്ക് പരിധിയില്ലാത്ത റൈഡുകൾക്ക് സാധുതയുണ്ടാകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp