ഖത്തറിലെ ഫുട്ബോൾ ആരാധകരെ വീണ്ടും ആവേശത്തിലാക്കി ലോകകപ്പ് വിജയത്തിന് ശേഷം ലയണൽ മെസ്സി ഇതാദ്യമായി ദോഹയിൽ തിരിച്ചെത്തി. ബ്രസീലിന്റെ നെയ്മറും ഫ്രാൻസ് ലോകകപ്പ് താരം കൈലിയൻ എംബാപ്പെയും ഉൾപ്പെടുന്ന പാരീസ് സെന്റ് ജെർമെയ്‌നിന്റെ താരനിര ശീതകാല പര്യടനത്തിനായി രാജ്യത്തെത്തി.
ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് താരങ്ങൾ എത്തിയത്. ഖത്തറിലെ ഐക്കണിക് ഖലീഫ സ്റ്റേഡിയത്തിൽ വൈകുന്നേരം ടീം പരിശീലനം നടത്തുകയും ഖത്തറിലെ ക്ലബിന്റെ പങ്കാളികളുമായി സംഘടിപ്പിക്കുന്ന ആക്ടിവേഷനുകളിൽ പങ്കെടുക്കുകയും ചെയ്യും.
പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽ ഹിലാൽ, അൽ-നാസർ എന്നിവരിൽ നിന്നുള്ള ഓൾ-സ്റ്റാർ ഇലവനെ നേരിടാൻ ടീം നാളെ റിയാദിലേക്ക് പോകും.
റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റൊണാൾഡോയും മെസ്സിയും നേർക്കുനേർ വരും. 2020 ഡിസംബറിൽ യുവന്റസ് ബാഴ്‌സലോണയെ 3-0ന് തോൽപ്പിച്ചതിന് ശേഷം ഇരുവരും ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB