ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഖത്തറിലെ മലയാളി ബാലൻ
ദോഹ: ഖത്തറിലെ മലയാളി ബാലന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിസിൽ നേട്ടം. എംഇഎസ് ഇന്ത്യൻ സ്‌കൂളിലെ എട്ടാം തരം വിദ്യാർത്ഥിയായ ആദിദേവ് കോലത്ത് മടത്തിലാണ് ഖത്തറിലെ ദുഖാൻ ബീച്ചിനടുത്തുള്ള സമുദ്രത്തിലെ ഫ്ലോട്ടിംഗിൽ റെക്കോർഡ് കരസ്ഥമാക്കിയത്. ‘അസാധാരണമായ നേട്ടം, അസാധാരണ ആളുകൾ’ എന്ന അടിക്കുറിപ്പിലാണ് ആദിദേവിന്റെ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് വിശേഷിപ്പിച്ചത്.
2009 ജൂലൈ 30 ന് ജനിച്ച കോഴിക്കോട് സ്വദേശിയായ ആദിദേവ് ദോഹയിൽ താമസിക്കുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജൂൺ 28-ന് സ്ഥിരീകരിച്ച പ്രകാരം വർഷവും 12 വയസ്സും 10 മാസവുമാണ് ആദിദേവിന്റെ പ്രായം.
തെളിവുകളും ബുക്ക് റെക്കോർഡ് ഡാറ്റാബേസും സൂക്ഷ്മമായി പരിശോധിച്ച് വിപുലമായ അന്വേഷണത്തിന് ശേഷം റെക്കോർഡ് റൈറ്റിംഗ് സെറ്റ് പ്രോട്ടോക്കോളുകൾക്കനുസൃതമായാണ് തലക്കെട്ടും ഉള്ളടക്കവും രൂപപ്പെടുത്തിയതെന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പറയുന്നു.
നിശ്ചയദാർഢ്യത്തോടെ കുട്ടി കിരീടം നേടിയത് എംഇഎസ് ഇന്ത്യൻ സ്കൂളിന് അഭിമാന നിമിഷമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ പറഞ്ഞു.