MES ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച അഡ്മിൻ ഫൺ ഡേ ആഘോഷം ശ്രദ്ധേയമായി

അൽ കാബാൻ പാർക്കിലും അൽഘരിയ ബീച്ചിലും ഖത്തർ MES ഇന്ത്യൻ സ്കൂൾ ജീവനക്കാർക്കായി സംഘടിപ്പിച്ച ആഡ്മിൻ ഫൺ ഡേ സംരംഭം ശ്രദ്ധേയമായി. 2025 ഡിസംബർ 27 നായിരുന്നു പരിപാടി നടന്നത്.
ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം സ്റ്റാഫ് അംഗങ്ങൾക്കിടയിൽ സംഘാടനശേഷി, കൂട്ടായ്മ, ആരോഗ്യ സംരക്ഷണം എന്നിവ വളർത്തുകയും, വിനോദപ്രവർത്തനങ്ങളിലൂടെ സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യലായിരുന്നു.
സ്റ്റാഫ് അംഗങ്ങൾ “ഗ്രൂപ്പിംഗ് ദ നമ്പേഴ്സ്”, “സെയിം ലെഗ് സെയിം ഹാൻഡ് മൂവ്മെന്റ് റേസ്”, “മ്യൂസിക്കൽ ചെയേഴ്സ്”, “ബലൂൺ റേസ്”, “ബ്ലോ ആൻഡ് ബസ്റ്റ്”, “ബോംബിംഗ് ദ സിറ്റി”, “ഡംബ് ചാരഡ്സ്”, “ലൈവ് കിച്ചൻ” തുടങ്ങിയ വിവിധ കളികളിലും ടീം ബിൽഡിംഗ് ആക്ടിവിറ്റികളിലും പങ്കെടുത്തു.
പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തത്തിനും ഉത്സാഹപരമായ പ്രകടനത്തിനും സമ്മാനമായി വിജയികളെ ടോക്കണുകളാൽ ആദരിച്ചു. ഹൃദയസ്പർശിയായ ഗിഫ്റ്റ് എക്സ്ചേഞ്ച് സെഗ്മെന്റ് പരിപാടിയുടെ സന്തോഷം വർധിപ്പിച്ചു. സ്റ്റാഫ് അംഗങ്ങൾക്കിടയിലെ കൂട്ടായ്മയും സന്തോഷവും കൂടുതൽ പ്രബലമാക്കി.
ദൈനംദിന പ്രവൃത്തികളിൽ നിന്ന് മാറി, ചിരിയും വിനോദവും നിറഞ്ഞ ഓർമ്മകളുണ്ടാക്കിക്കൊണ്ടാണ് ഈ ദിനം വിജയകരമായി അവസാനിച്ചത്. MES ഇന്ത്യൻ സ്കൂൾ ആഡ്മിൻ ടീമിന്റെ സമഗ്ര ആഭിമുഖ്യത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.




