മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള മലയാള സിനിമ താരകുടുംബം ഖത്തറിൽ മെഗാ ഷോ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതൃത്വം നൽകുന്ന “ദ ലൗഡ് 23 ലോഞ്ച്” എന്ന പരിപാടി നവംബറിൽ ആണ് നടക്കുക. താരസംഘടന അമ്മ സഹകരിക്കുന്ന പരിപാടിയുടെ സംഘാടകർ ഖത്തറിലെ നയൻ വൺ ഇവന്റ്‌സ് ഗ്രൂപ്പ് ആണ്.
2014 ന് ശേഷം KFPA യുടെ ഖത്തറിലെ ആദ്യത്തെ സ്റ്റാർ ഷോയാണ് ഇത്. ഈ ഷോ പുതുതലമുറയുടെയും പരിചയസമ്പന്നരായ ആരാധകരുടെയും വൈവിധ്യമാർന്ന അഭിരുചികൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി KFPA പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു.
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ ജയറാം, ദിലീപ്, ബിജു മേനോൻ, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി, മനോജ് കെ. ജയൻ, കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി, ശ്വേതാ മേനോൻ, തുടങ്ങിയ വൻ താരനിര തന്നെ ഷോയിൽ അണിനിരക്കും. വേദിയും തിയ്യതിയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX