ദോഹ: സംസ്‌കൃതി നജ്മ യൂണിറ്റ്് റിയാദ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്നുകൊണ്ട് അംഗങ്ങള്‍ക്ക് ജീവിത ശൈലി രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു.
ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ ശ്രീ ടി ഡി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സംസ്‌കൃതി നജ്മ യൂണിറ്റ് പ്രസിഡന്റ് ഭരതാനന്ദ് അധ്യക്ഷത വഹിച്ചു.
സംസ്‌കൃതി ഭാരവാഹികളായ ഷംസീര്‍ അരീക്കുളം, ബിന്ദു പ്രദീപ്, മനാഫ്, എ കെ ജലീല്‍ സുധീര്‍ ഇ എം എന്നിവര്‍ സംസാരിച്ചു. സംസ്‌കൃതി നജ്മ യൂണിറ്റ് അംഗങ്ങള്‍ക്കായുള്ള റിയാദ മെഡിക്കല്‍ സെന്ററിന്റെ പ്രത്യേക ഡിസ്‌കൗണ്ട് പ്രിവിലേജ് കാര്‍ഡിന്റെ പ്രകാശനം റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ നിര്‍വഹിച്ചു.
ക്യാംപിനോടനുബന്ധിച്ച് സംസ്‌കൃതി അംഗങ്ങള്‍ക്ക് രക്ത പരിശോധന, കാഴ്ച പരിശോധന, കൂടാതെ ഡോക്ടേഴ്‌സിന്റെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഒരുക്കി
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD