Qatar

അൽ-വബ്ര പ്രദേശത്ത് ശുചീകരണ ക്യാംപയിൻ സംഘടിപ്പിച്ച് പരിസ്ഥിതി മന്ത്രാലയം; മത്സ്യബന്ധന വലകളും നീക്കം ചെയ്‌തു

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), വന്യജീവി സംരക്ഷണ വകുപ്പ് വഴി ഖത്തറിന്റെ മധ്യമേഖലയിൽ ഒരു ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. അൽ-വബ്ര പ്രദേശത്തിന്റെ തെക്ക് ഭാഗത്തുള്ള റൗദത്ത് ഉം അൽ-ഖർദിയിലാണ് ശുചീകരണം നടന്നത്. വനപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന “ക്ലീനപ്പ് ആൻഡ് റൗദത്ത് കാമ്പയിൻസ്” പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.

പരിസ്ഥിതിയെക്കുറിച്ച് ആളുകളെ പഠിപ്പിക്കുകയും പ്രകൃതിദത്ത പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ഉത്തരവാദിത്തത്തോടെ പെരുമാറാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതൊക്കെയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ഈ വനപ്രദേശങ്ങളിലേക്കു വരുന്ന എല്ലാ സന്ദർശകരും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. പകരം, അവർ മാലിന്യങ്ങൾ ശരിയായ ബിന്നുകളിലോ നിയുക്ത സ്ഥലങ്ങളിലോ ഇടണം. ഇത് ചെടികളെ സംരക്ഷിക്കാനും ഈ പ്രദേശങ്ങളിലെ പ്രകൃതി സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.

ഇതിനു പുറമെ മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പ് ശനിയാഴ്ച്ച ഉം അൽ-ഫാർ ദ്വീപിന്റെ കിഴക്കൻ ഭാഗത്ത് നിന്ന് അനധികൃത മത്സ്യബന്ധന വലകൾ നീക്കം ചെയ്തു. അനുമതിയില്ലാതെയാണ് ഈ വലകൾ അവിടെ സ്ഥാപിച്ചിരുന്നത്.

സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ നടപടി. നിയമവിരുദ്ധ മത്സ്യബന്ധന ഉപകരണങ്ങൾ സമുദ്രജീവികൾക്ക് ദോഷം വരുത്തുകയും രാജ്യത്തിന്റെ പരിസ്ഥിതി നിയമങ്ങളെയും ചട്ടങ്ങളെയും ലംഘിക്കുകയും ചെയ്യുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button