ദുഖാൻ ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മത്സ്യബന്ധന വലകൾ നീക്കം ചെയ്‌ത് പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), സമുദ്ര സംരക്ഷണ വകുപ്പ് വഴി, ദുഖാൻ ബീച്ചിലെ കടൽത്തീരത്തിന് സമീപം വെള്ളത്തിനടിയിൽ ഉപേക്ഷിക്കപ്പെട്ട ‘പ്രിസം’ മത്സ്യബന്ധന വലകൾ നീക്കം ചെയ്‌തു.
കടലിനെയും, സമുദ്ര സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമാണിത്.
ഓപ്പറേഷനിൽ, വലകളിൽ കുടുങ്ങിയ നിരവധി മത്സ്യങ്ങളെയും കടൽപ്പായലുകളെയും സംഘം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന ഉപകരണങ്ങൾ സമുദ്രജീവികൾക്ക് ഒരു കെണി പോലെയാണ്, അവ എത്രത്തോളം അപകടകരമാണെന്ന് ഇത് കാണിക്കുന്നു.
കഴിഞ്ഞ മാസം, ഓൾഡ് അൽ വക്ര സൂഖിന്റെ തീരത്തിനടുത്തുള്ള ഒരു മത്സ്യബന്ധന വലയിൽ കുടുങ്ങി ചത്ത ദുഗോങ്ങിനെ കണ്ടെത്തിയിരുന്നു. അടുത്തിടെ, ദോഹയുടെ കിഴക്കൻ പ്രദേശത്ത്, കടലിനടിയിലെ പവിഴപ്പുറ്റുകൾക്കിടയിൽ കുടുങ്ങിയ 500 മീറ്റർ മത്സ്യബന്ധന വലകളും മന്ത്രാലയം നീക്കം ചെയ്തു.
എല്ലാ മത്സ്യത്തൊഴിലാളികളോടും ബീച്ച് സന്ദർശകരോടും പരിസ്ഥിതി നിയമങ്ങൾ പാലിക്കാനും മാലിന്യങ്ങൾ കടലിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കാനും നിയമവിരുദ്ധ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത് സമുദ്രജീവികളെ സംരക്ഷിക്കാനും കടൽ വൃത്തിയായും ആരോഗ്യത്തോടെയും നിലനിർത്താനും സഹായിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon