Qatar
ജിപിഎസ് സാങ്കേതിക തകരാർ: ഖത്തറിൽ എല്ലാ സമുദ്ര ഗതാഗതങ്ങളും നിർത്തിവെച്ചതായി അറിയിപ്പ്

ജിപിഎസ് സംവിധാനത്തിലെ സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ എല്ലാ സമുദ്ര നാവിഗേഷൻ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
ഈ തകരാർ നാവിഗേഷൻ ഉപകരണങ്ങളുടെ കൃത്യതയേയും കപ്പലോട്ടത്തിന്റെ സുരക്ഷയേയും ബാധിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട സർക്കുലറിൽ മന്ത്രാലയം വിശദീകരിച്ചു. ഈ നിർദ്ദേശം ഉടനടി പ്രാബല്യത്തിൽ വരും, പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നതുവരെ പ്രാബല്യത്തിൽ തുടരും.
യാത്രക്കാരുടെ സുരക്ഷയ്ക്കും തുറമുഖങ്ങളിലേക്ക് അവർ സുരക്ഷിതമായി തിരിച്ചെത്തുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം വ്യക്തമാക്കി. എല്ലാ കപ്പൽ ഉടമകളും സർക്കുലർ പൂർണ്ണമായും പാലിക്കണമെന്ന് ആവശ്യപ്പെട്ടു.