ഓയിൽ ചോർച്ചകൾ നീക്കം ചെയ്യാനായി മറൈൻ വെസലുകൾ ദോഹ പോർട്ടിൽ ലോഞ്ച് ചെയ്തു
ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി ഇന്ന് ദോഹ തുറമുഖത്ത് രണ്ട് മറൈൻ വെസലുകൾ ലോഞ്ച് ചെയ്തു. മവാനി ഖത്തറിന്റെ കപ്പലുകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏറ്റവും പുതിയ യൂണിറ്റുകളാണ് രണ്ട് ബോട്ടുകളും.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ സെപ്റ്റംബർ 17-18 തീയതികളിൽ ഡിഇസിസിയിൽ നടന്ന ഗതാഗത മന്ത്രാലയത്തിന്റെ “സുസ്ഥിര ഗതാഗതവും തലമുറകൾക്കുള്ള പൈതൃകവും” കോൺഫറൻസിന്റെയും എക്സിബിഷന്റെയും ഭാഗമായിട്ടായിരുന്നു വസലുകളുടെ ലോഞ്ച്.
ദോഹ തുറമുഖം, ഹമദ് തുറമുഖം, അൽ-റുവൈസ് തുറമുഖം എന്നിവയുടെ ബേസിനുകൾ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ രീതികൾ ഉപയോഗിച്ച് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു മൾട്ടിഫങ്ഷണൽ മാലിന്യ, ഓയിൽ ലീക്ക് ശേഖരണ വെസൽ ആണ് അൽജുറുല ബോട്ട്.
12.6 മീറ്റർ നീളമുള്ള അൽജുറുലയ്ക്ക് 200 മീറ്ററോളം സ്ഥലത്ത് ചോർന്ന എണ്ണയും മാലിന്യവും ശേഖരിക്കാനാകും. മുഴുവൻ ശേഷി 25,000 ലിറ്റർ ആണ് .ഡ്രാഫ്റ്റിന് 1 മീറ്റർ ആഴമുണ്ട്.
രണ്ടാമത്തെ ബോട്ട്, അൽസംല, 32.7 മീറ്റർ നീളമുള്ളതാണ്. വാണിജ്യ, ടൂറിസം തുറമുഖങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് പുറമേ, ബോയ്‌കൾ പോലുള്ള നാവിഗേഷൻ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായും ഇത് ഉപയോഗിക്കുന്നു, അതുവഴി ഖത്തറിലെ എല്ലാത്തരം കപ്പലുകൾക്കും സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ ഗതാഗതം ഒരുക്കാൻ ബോട്ടിനാകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv