മൻസൂറ ദുരന്തം: 2 പേരുടെ കൂടെ മൃതദേഹം കണ്ടെടുത്തു; ആകെ മരണം 11 ആയി ഉയർന്നു
ഖത്തർ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ 2 പേരുടെ കൂടെ മൃതദേഹം കണ്ടെടുത്തു. പാക്കിസ്ഥാനിലെ തനീന്‍ ചക്വാളില്‍ നിന്നുള്ള അഹ്സന് റിയാസ്, അത്വാൾ എന്നീ 2 യുവാക്കളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ ആകെ മരണപ്പെട്ടവർ 11 പേരായി ഉയർന്നു.
മരണപ്പെട്ടവരിൽ 6 പേർ ഇന്ത്യക്കാരും അവരിൽ 4 പേർ മലയാളികളുമാണ്. നേരത്തെ സ്ഥിരീകരിച്ച 3 പേരുൾപ്പടെ അപകടത്തിൽ ആകെ 5 പാക്കിസ്ഥാൻ സ്വദേശികൾ മരിച്ചു.
മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്റഫ് (38), മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് ഫൈസൽ (49), മലപ്പുറം പൊന്നാനി സ്വദേശി അബു (45) എന്നിവരാണ് മരിച്ച മലയാളികൾ.
ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന് (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്നബി ശൈഖ് ഹുസൈന് (61) എന്നിവരാണ് ഇന്ത്യയിൽ നിന്നുള്ള മറ്റുള്ളവർ.
ജമാല്‍ മസ്ഹര്‍, മുഹമ്മദ് അസീം, സീഷാന്‍ ഹഫീസ് എന്നിവരാണ് മരണപ്പെട്ട മറ്റു പാക്ക് സ്വദേശികൾ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp