Qatar
ഖത്തറിൽ കൊവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു
ഖത്തറിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശ്ശൂർ മാരെക്കാട് കുരിയപ്പറമ്പ് സ്വദേശി അബ്ദു മകൻ ഷിഹാബുദ്ധീൻ ആണ് മരിച്ചത്. 49 വയസ്സ്. കഴിഞ്ഞ ഒരു മാസത്തോളമായി കൊവിഡ് ബാധിച്ച് ഹസം മൊബൈരീക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.
ഖൈറുന്നീസ ഭാര്യയും അഹമ്മദ് ഷാ, ആദിൽ ഷാ, അമൻ ഷാ എന്നിവർ മക്കളുമാണ്.
മൃതദേഹം നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിൽ കൊണ്ടുപോകും.
ഖത്തറിൽ ഇത് വരെ കൊവിഡ് ബാധിച്ച് 668 പേർ മരിച്ചിട്ടുണ്ട്. ഇതിൽ നൂറിലധികം പേർ ഇന്ത്യക്കാരാണ്.