ഉറക്കത്തിൽ ഹൃദയാഘാതം,മലയാളി യുവാവ് ഖത്തറിൽ മരണപ്പെട്ടു

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് ‍മരണപ്പെട്ടു.‍ കണ്ണൂര്‍ കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹ്മദ് (37) ആണ് മരിച്ചത്. ഖത്തറിലെ ബൂം ജനറൽ കോൺട്രാക്ടേഴ്‌സിൽ ജീവനക്കാരനായിരുന്നു ജാസിം. ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് എത്താത്തത് കൊണ്ട് സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. ഉറക്കത്തിനിടയിൽ ഹൃദയാഘാതമാണ് മരണകാരണം. 

ഭാര്യ: ഷാന. രണ്ട് ആണ്‍മക്കളുണ്ട്. മാതാവ്: സഈദ. പിതാവ്: അഹമ്മദ് കുഞ്ഞി. ഒരു സഹോദരൻ ജാസര്‍ ഖത്തറിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Exit mobile version