Qatar
ഹൃദയാഘാതം; ഖത്തറിൽ 22 വയസ്സുള്ള മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം പുറത്തൂർ ഇല്ലിക്കൽ സിദ്ധിക്കിന്റെ മകൻ അഷ്റഫ് ആണ് മരിച്ചത്. 22 വയസ്സായിരുന്നു പ്രായം. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. സഫിയയാണ് മാതാവ്.
മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നാട്ടിലെത്തിക്കുമെന്നു കെഎംസിസി മയ്യിത്ത് പരിപാലന സമിതി അറിയിച്ചു.