ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. കണ്ണൂർ ചുഴലി വരിഞ്ഞം സ്വദേശി ചെമ്മറോട്ട് നിഥിനാണ് (33) കഴിഞ്ഞ വെള്ളിയാഴ്ച അൽ ഖോറിൽ നിന്ന് ദോഹയിലേക്കുണ്ടായ യാത്രക്കിടെ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു നിഥിൻ. ഖത്തറിലുണ്ടായിരുന്ന ഭാര്യ പൂജ പ്രസവത്തിനായി ഈയിടെയാണ് നാട്ടിലേക്ക് മടങ്ങിയിരുന്നു.
പിതാവ്: ഗംഗാധരൻ ചെമ്മറോട്ട്, മതാവ്: ചന്ദ്രിക. സഹോദരി നിമിഷ. ഇന്ന് രാവിലെ അഞ്ചു മണിയോടെ നാട്ടിലെത്തുന്ന മൃതദേഹം രാവിലെ 8.30 മുതൽ 9 മണി വരെ നവഭാവന വായനശാലയില്‍ പൊതു ദര്‍ശനത്തിന് വെക്കും. ശേഷം ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu