Qatar
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പേഴുങ്കര സ്വദേശി അറഫാ നഗറിൽ ഷബീർ (33) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ദേഹാസ്വസ്‌ഥത്തെ തുടർന്ന് വക്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സ്വദേശി ഭവനത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഷബീർ.
പിതാവ് മുളയൻകയ് ഹംസ എന്ന ബാവ, മാതാവ് പരേതയായ റഹ്മത്ത്. ഭാര്യ സുഹാന, മക്കൾ: അമീർ അജ്മൽ, ഇബിനുൽ അമീർ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi