WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ വാഹനാപകടത്തിൽ മലയാളി ബാലൻ മരണപ്പെട്ടു

ഖത്തറിലെ ബർവ്വ മദീനത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസ്സുകാരനായ മലയാളി ബാലൻ മരണപ്പെട്ടു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്‌ണൻ പിള്ള (5) ആണ് മരണപ്പെട്ടത്. കെജി 2 വിദ്യാർത്ഥി ആണ്.

താമസസ്ഥലത്തിൻ്റെ കോമ്പൗണ്ടിലുള്ള പാർക്കിൽ കളി കഴിഞ്ഞ് വീട്ടിലേക് റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ആണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം.

സഹോദരൻ: ആര്യൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം വൈകിട്ട് 7 മണിക്ക് നാട്ടിലേക്ക് കൊണ്ടു പോകും

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button