Qatar
ഖത്തറിൽ മലയാളി മരണപ്പെട്ടു
വയനാട് സ്വദേശി ഖത്തറിൽ മരണപ്പെട്ടു. മീനങ്ങാടി കാര്യമ്പാടി സ്വദേശി ഹാരിസ് ബാബുവാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഖത്തറിൽ ജി ഫോർ എസ് എന്ന സെക്യൂരിറ്റി കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങളായി ഹമദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സമീന ഭാര്യയും ആദിൽ റഹ്മാൻ (5), അഷ്ലിം (4) എന്നിവർ മക്കളുമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.