Qatar
ഖത്തറിൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ അപകടത്തിൽപ്പെട്ട മലയാളി ബാലിക മരണപ്പെട്ടു
ഖത്തറിൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നാലു വയസ്സുകാരി മരണപ്പെട്ടു. ഐഡിയൽ ഇന്ത്യൻ സ്‌കൂൾ കെജി വിദ്യാർത്ഥിനിയായ ഐസ മെഹ്രിഷ് ആണ് മരിച്ചത്. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ജീവനക്കാരായ ആരിഫ് അഹമ്മദിന്റെയും മാജിദയുടെയും മകളാണ്.
കുറച്ചു ദിവസങ്ങളായി സിദ്ര ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു പെണ്കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
പൊന്നാനി സ്വദേശിയാണ് പിതാവ് ആരിഫ്. ഖത്തറിലെ യൂത്ത് ഫോറം ഹിലാൽ സോണൽ പ്രസിഡന്റും കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമാണ്.