ഹൃദയാഘാതം: ഖത്തറിൽ മലയാളി മരണപ്പെട്ടു
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി മുഹമ്മദ് മുസ്തഫ ഉള്ളാട്ടുപാറ ( 52) ആണ് മരിച്ചത്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു. 29 വര്‍ഷത്തോളമായി പ്രവാസിയാണ്. കഴിഞ്ഞ ചെറിയ പെരുന്നാളിന് നാട്ടില്‍ വന്ന് തിരിച്ച് പോയതായിരുന്നു.
മുഹമ്മദ്, ആമിന എന്നിവരാണ് മാതാപിതാക്കൾ. ഖദീജ പൂക്കുന്നുമ്മല്‍ പാണ്ടിക്കാട് ആണ് ഭാര്യ. ഹിബ, ഹുദ ഹൈഫ എന്നിവര്‍ മക്കളും പുഴക്കല്‍ അബ്ദുല്‍ റൗഫ് ആമക്കാട് മരുമകനുമാണ്.
മുഹമ്മദ് മുസ്തഫയുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് ദുഹര്‍ നമസ്‌കാരശേഷം അബൂഹമൂര്‍ ഖബര്‍സ്ഥാനിലുള്ള പള്ളിയില്‍ നടക്കും. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.
ഖത്തറിലെ വാർത്തകൾക്കും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/GJ6QOQG9mLGFPu4HFaJnCe