Qatar
ഖത്തറിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശ്ശൂർ കൈപ്പമംഗലം സ്വദേശി നാസർ. കെ. എ ആണ് മരിച്ചത്. കഴിഞ്ഞ 30 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ അദ്ദേഹം അൽ ഖോറിൽ എവരി ഡേ എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങവെ കുഴഞ്ഞു വീണാണ് മരണം.
തൃശൂർ ജില്ലാ സൗഹൃദവേദി കൈപ്പമംഗലം സെക്ടർ പ്രവർത്തകനായിരുന്നു. ഷിജു നാസർ ഭാര്യയും പത്താം തരം വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാൻ മകനുമാണ്. സഹോദരൻ ജലീൽ ഖത്തറിലുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.