Qatar

‘മാഫ്‌ ഖത്തർ’ കുടുംബ സംഗമം സംഘടിപ്പിച്ചു

വടകര: മടപ്പള്ളിയിലെയും പരിസരപ്രദേശത്ത് നിന്നും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ (മടപ്പള്ളി ആലുംനി ഫോറം) കുടുംബ സംഗമം സംഘടിപ്പിച്ചു. യു എൽ സി സി എസ് മടിത്തട്ടിൽ വച്ച് നടന്ന പരിപാടി കെ കെ രമ എം എൽ ഉത്ഘാടനം ചെയ്തു. മാഫ് ഖത്തർ കോർഡിനേറ്റർ ഷമീർ മടപ്പള്ളി അധ്യക്ഷത വഹിച്ചു.

വടകര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ ശ്രീജിത്ത്‌ യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ, വാർഡ് മെമ്പർ വിമല വള്ളിൽ, അഡ്വ ഐ മൂസ, സി കെ സത്യൻ മാസ്റ്റർ, വി വി മുഹമ്മദ്‌, ജൗഹർ വെള്ളികുളങ്ങര, പ്രഭാകരൻ മാസ്റ്റർ, ഖാദർ ഹാജി കാരക്കാട്, എ പി നാസർ, മൂസ നാസർ, അനിൽ മടപ്പള്ളി, മുരളീധരൻ കെ, അനൂന ഷമീർ, സരിത ഗോപകുമാർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മാഫ് ഖത്തർ അംഗം റയീസ് മടപ്പള്ളി സ്വാഗതവും ട്രഷറർ നൗഫൽ ചോറോട് നന്ദി പറഞ്ഞു. അൽത്താഫ് വള്ളിക്കാടിന്റെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. ഗിരീഷ് പുന്നേരി, ബിനോയ്‌ പി, ഇസ്മായിൽ വള്ളിക്കാട്, നിസാർ ചാലിൽ, ഗോപകുമാർ, അബ്ദുൽ ഹഖ്, ഷുഹൈബ് മുട്ടുങ്ങൽ, വിപിൻ കൈനാട്ടി, ഫായിസ് ഷംസുദ്ധീൻ, രജിന ഗിരീഷ്, അശ്വതി, സബൂറ ഷംസുദ്ധീൻ, സിന്ധു മനോജ്‌ എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി.

Related Articles

Back to top button