WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ലുസൈൽ വിൻ്റർ വണ്ടർലാൻഡിൻ്റെ മൂന്നാം സീസൺ ഒക്ടോബർ 24 മുതൽ ആരംഭിക്കുന്നു

എസ്റ്റിത്മാർ ഹോൾഡിംഗിൻ്റെ പ്രോജക്റ്റായ ലുസൈൽ വിൻ്റർ വണ്ടർലാൻഡിൻ്റെ മൂന്നാം സീസൺ ഒക്ടോബർ 24 ന് അൽ മഹാ ദ്വീപിൽ ആരംഭിക്കുന്നു. ഡാഫി എന്ന പുതിയ ചിഹ്നമാണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ മുഖമുദ്രയായി സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.

കൂടുതൽ വിനോദങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ഈ സീസണിൽ നിരവധി പുതിയ ഗെയിമുകളും പരിപാടികളുമുണ്ട്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രത്യേക എൻട്രി പാക്കേജുകൾ ഉണ്ടായിരിക്കും. ഈ മേഖലയിലെ പ്രഗത്ഭരായ കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങളും മറ്റും അടങ്ങിയ ഒരു കാർണിവൽ ഉദ്ഘാടനദിവസം അവതരിപ്പിക്കും.

ഒക്‌ടോബർ 25ന് പ്രാദേശിക ഖത്തരി ഗായകൻ നാസർ അൽകുബൈസിയും ബഹ്‌റൈൻ താരം ഹലാ അൽ-തുർക്കും പ്രമുഖ അറബ് കലാകാരൻ അൽ-ഷാമിയും പരിപാടികൾ അവതരിപ്പിക്കും. ഒക്‌ടോബർ 26ന് ഹിപ് ഹോപ്പ് ആർട്ടിസ്റ്റ് ഫ്ലിപ്പറച്ചി അരങ്ങിലെത്തും അതിനു പുറമെ അവാർഡ് നേടിയ ഖത്തറി ആർട്ടിസ്റ്റ് ഹമദ് അൽ ഖസീനയും പരിപാടി അവതരിപ്പിക്കും.

ഒക്‌ടോബർ 26 നാണ് “റഫീഖ് വില്ലേജ്” ആരംഭിക്കുന്നത്. വൈവിധ്യമാർന്ന റെസ്റ്റോറൻ്റുകളും ഭക്ഷണങ്ങളുമുള്ള ഒരു ഡൈനിംഗ് ഏരിയ ഇതിലുണ്ടാകും. സന്ദർശകർക്ക് എല്ലാ വെള്ളിയാഴ്ചയും സമ്മാനങ്ങൾ നേടാൻ കഴിയുന്ന രസകരമായ പ്രവർത്തനങ്ങളും തത്സമയ ഷോകളും പരേഡുകളും ഇവിടെ ആസ്വദിക്കാനാകും.

ഉരീദു 5G റോളർകോസ്റ്റർ, ലുസൈൽ സിറ്റിയുടെ കാഴ്‌ച നൽകുന്ന 53 മീറ്റർ വലിപ്പമുള്ള ഫെറിസ് വീൽ, റേസുകൾക്കായി “സ്നോ കാർട്ട്സ്”, കുട്ടികൾക്കും മുതിർന്നവർക്കുമുല്ല എയർ ഗെയിമുകളുള്ള “ബലദ്‌ന ഫാം” എന്നിങ്ങനെയുള്ള പുതിയ ഗെയിമുകൾ ഉൾപ്പെടെ ലുസൈൽ വിൻ്റർ വണ്ടർലാൻഡ് ആവേശകരമായ പരിപാടികൾ വാഗ്‌ദാനം ചെയ്യുന്നു. .

പാർക്കിൽ കൂടുതൽ ഇരിപ്പിടങ്ങളും ഉണ്ടായിരിക്കും, ഇത് കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള മികച്ച സ്ഥലമാക്കി മാറ്റുന്നു. വ്യൂ ഹോസ്‌പിറ്റലാണ് ഈ സീസണിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button