പിങ്ക്, ഓറഞ്ച് ലൈനുകൾ തുറന്നു; ലുസൈൽ ട്രാം നാളെ മുതൽ വിപുലമായ സർവീസ്
നാളെ ഏപ്രിൽ 8 മുതൽ ലുസൈൽ ട്രാമിൻ്റെ സേവനം വിപുലീകരിക്കുന്നതായി ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു. ഇത് പ്രകാരം, എല്ലാ പിങ്ക് ലൈൻ സർവീസും എല്ലാ ഓറഞ്ച് ലൈൻ സ്റ്റേഷനുകളിലും ട്രാം പ്രവർത്തിക്കും.
പത്ത് പുതിയ ഓറഞ്ച് ലൈൻ സ്റ്റേഷനുകൾ സർവ്വീസ് ആരംഭിക്കുന്നു: നൈഫ, ഫോക്സ് ഹിൽസ് – സൗത്ത്, ഡൗൺടൗൺ ലുസൈൽ, അൽ ഖൈൽ സ്ട്രീറ്റ്, ഫോക്സ് ഹിൽസ് – നോർത്ത്, ക്രസൻ്റ് പാർക്ക് – നോർത്ത്, റൗദത്ത് ലുസൈൽ, എർക്കിയ, ലുസൈൽ സ്റ്റേഡിയം, അൽ യാസ്മീൻ എന്നിവയാണ് ഇവ.
ഈ ഘട്ടത്തിൽ ലെഗ്തൈഫിയ മുതൽ സീഫ് ലുസൈൽ നോർത്ത് വരെ, അൽ സാദ് പ്ലാസ ഒഴികെ, എല്ലാ പിങ്ക് ലൈൻ സ്റ്റേഷനുകളും പ്രവർത്തിക്കും. അൽ സാദ് പ്ലാസപിന്നീട് സർവീസ് ആരംഭിക്കും.
10 സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് പിങ്ക് ലൈൻ സർവീസ്. മൊത്തത്തിൽ, സേവനത്തിൽ വരുന്ന പുതിയ സ്റ്റേഷനുകളുടെ എണ്ണം 14 ആയി ഉയർന്നു, ലുസൈൽ ട്രാമിലെ മൊത്തം പ്രവർത്തന സ്റ്റേഷനുകളുടെ എണ്ണം 21 ആയി.
ദോഹ മെട്രോയുടെ അതേ സർവീസ് സമയത്തിൽ ആഴ്ചയിൽ ഏഴു ദിവസവും ലുസൈൽ ട്രാം സർവീസ് പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച മുതൽ ബുധൻ വരെ രാവിലെ 5:30 മുതൽ അർദ്ധരാത്രി 12 വരെ. വ്യാഴാഴ്ചകളിൽ, രാവിലെ 05:30 മുതൽ പുലർച്ചെ 1 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 1 വരെയും സർവീസ് നടക്കുന്നു.
പിങ്ക് ലൈൻ സേവനവും ഓറഞ്ച് ലൈൻ സ്റ്റേഷനുകളും പ്രവർത്തനക്ഷമമാകുന്നതോടെ, അൽ സീഫ്, ക്രസൻ്റ് പാർക്ക്, ലുസൈൽ ബൊളിവാർഡ്, അൽ മഹാ ദ്വീപ് എന്നിവയുൾപ്പെടെ ലുസൈലിലെ നിരവധി പ്രദേശങ്ങളിലേക്ക് നേരിട്ട് സഞ്ചരിക്കാൻ പൊതുജനങ്ങൾക്ക് ട്രാം ഉപയോഗിക്കാനാകും. ലെഗ്തൈഫിയ സ്റ്റേഷൻ വഴി മെട്രോ നെറ്റ്‌വർക്കിലേക്കും ട്രാം കണക്ട് ചെയ്യും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5