ലോകകപ്പിന് മുൻപ് ‘ലുസൈൽ സൂപ്പർ കപ്പ്’; ആതിഥേയത്വം വഹിക്കാൻ ലുസൈൽ സ്റ്റേഡിയം
ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയവും ഈ വർഷത്തെ ഫിഫ ലോകകപ്പ് ഫൈനലിന്റെ വേദിയുമായ ലുസൈൽ സ്റ്റേഡിയം 2022 സെപ്റ്റംബർ 9-ന് ലുസൈൽ സൂപ്പർ കപ്പിന് ആതിഥേയത്വം വഹിക്കും.
80,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ സൗദി പ്രോ ലീഗ് ചാമ്പ്യൻമാരും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലുള്ള ലുസൈൽ സൂപ്പർ കപ്പ് അരങ്ങേറും. തുടർന്ന് പ്രശസ്ത ഗായകന്റെ സംഗീത പരിപാടിയും ടിക്കറ്റ് വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
മധ്യ ദോഹയിൽ നിന്ന് 15 കിലോമീറ്റർ വടക്കുള്ള പയനിയറിംഗ് ലുസൈൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന വേദിയിൽ, ലോകകപ്പ് എല്ലാ ഘട്ട മത്സരങ്ങളും നടക്കുന്നുണ്ട്. നവംബർ 22 ന് അർജന്റീനയും സൗദി അറേബ്യയും തമ്മിലുള്ള ഗ്രൂപ്പ് സി മത്സരമാണ് ആദ്യം.
ഫനാർ വിളക്കിന്റെ സവിശേഷതയായ പ്രകാശത്തിന്റെയും നിഴലിന്റെയും ഇടപെടലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലുസൈൽ സ്റ്റേഡിയത്തിന്റെ രൂപകൽപ്പന. ഈ പ്രദേശത്തെ നാഗരികതയുടെ ഉയർച്ചയുടെ സമയത്ത് അറബ്, ഇസ്ലാമിക ലോകത്തുടനീളം കണ്ടെത്തിയ പാത്രങ്ങൾ, മറ്റ് കലാരൂപങ്ങൾ എന്നിവയിലെ സങ്കീർണ്ണമായ അലങ്കാര രൂപങ്ങളെയാണ് സ്റ്റേഡിയത്തിന്റെ ആകൃതിയും സ്വർണ്ണ മുഖവും പ്രതിധ്വനിപ്പിക്കുന്നത്.