കാറുകളിൽ മതിമറന്ന് ലുസൈൽ ബോളിവാർഡ്; ജിംസ് ഖത്തറിന് നാളെ സമാപനം
1.3 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലൂടെ 100 ആഡംബര സ്വപ്ന കാറുകൾ കുതിച്ചുകയറുന്നതിന്റെ ആവേശകരമായ കാഴ്ചയുമായി ലുസൈൽ ബൊളിവാർഡ് ഇന്നലെ “പരേഡ് ഓഫ് എക്സലൻസിന്” വേദിയായി.
“പരേഡ് ഓഫ് എക്സലൻസ്” എന്ന് ഓട്ടോമോട്ടീവ് പ്രകടനം ഖത്തറിൽ നടന്ന് വരുന്ന പ്രഥമ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയുടെ (GIMS) ഭാഗമായിരുന്നു. പരിപാടി നാളെ സമാപിക്കും.
ഓട്ടോമോട്ടീവ് പരേഡ് അതിഥികൾക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. ശ്രദ്ധേയമായ ഒരു നിര കാറുകളാണ് ഷോയിൽ അണിനിരന്നത്. ഏറ്റവും പുതിയ, അത്യാധുനിക മോഡലുകൾ മുതൽ കാലാതീതമായ ക്ലാസിക്കുകളും അപൂർവമായ മ്യൂസിയം പീസുകളും വരെ, ഇവന്റിൽ കാണികളെ കയ്യിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ഇവന്റ് നൂറുകണക്കിന് ആവേശകരമായ കാഴ്ചക്കാരെ ആകർഷിച്ചു.
964 ഫോർഡ് ഷെവിയുടെ വ്യതിരിക്തമായ നീല വരകളുള്ള, ശക്തമായ ഡോഡ്ജ് ചാർജർ R/T, സ്ലീക്ക് ടൊയോട്ട MR2, മുസ്താങ് ഷെൽബി GT 500 എന്നിവ ഉൾപ്പെടുന്ന ക്ലാസിക് കാറുകളുടെ ആകർഷകമായ നിരയെ ഉൾപ്പെടുത്തി, വാഹന വൈവിധ്യത്തിന്റെ ഉജ്ജ്വലമായ പ്രദർശനമായിരുന്നു പരേഡ്. മസ്കുലർ ഫോർഡ് മുസ്താങ്, കാലാതീതമായ ഷെവർലെ കോർവെറ്റ് C2, ഗംഭീര ഡാറ്റ്സൺ GT 240k, ക്ലാസിക് 1964 Mercedes-Benz SR4 എന്നിവയും ഷോയ്ക്ക് കൊഴുപ്പേകി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv