WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

‘പിനോയ് ഫിയസ്റ്റ’ ആരംഭിച്ച് ലുലു ഹൈപ്പർമാർക്കറ്റ്

ദോഹ: ഫിലിപ്പീൻസ് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച്, ലുലു ഹൈപ്പർമാർക്കറ്റ് ഫിലിപ്പിനോ ബ്രാൻഡുകളുടെയും ഉൽപ്പന്നങ്ങളുടെയും പ്രത്യേക വിപണന മേളയായ പിനോയ് ഫിയസ്റ്റ ഇന്നലെ ലോഞ്ച് ചെയ്തു. ഖത്തറിലുടനീളമുള്ള എല്ലാ ലുലു സ്റ്റോറുകളിലും ജൂൺ 18 വരെ ഫെസ്റ്റിവൽ നടക്കും.

ഫെസ്റ്റിവൽ ഫിലിപ്പൈൻസിൽ നിന്നുള്ള ഏറ്റവും മികച്ച കാർഷിക ഉൽപന്നങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും വാഗ്ദാനം ചെയ്യുന്നു. സോയ സോസ്, മുത്തുച്ചിപ്പി സോസ് വാഴപ്പഴം സിറപ്പ്, നൂഡിൽസ്, പലഹാരങ്ങൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ എന്നിവ മേളയുടെ മുഖ്യാകർഷണമാണ്. ഫിലിപ്പീൻസിലെ ലഗൂണയിലെ കലംബയിലുള്ള സ്സോഴ്‌സിംഗ് ഓഫീസ്,  ലുലുവിന് ഏറ്റവും താങ്ങാവുന്ന വിലയിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധ്യമാക്കുന്നു.

UFC, Mama Sita’s, Pure Foods, Lemon Square, Magnolia,  Selecta, Jack N’ Jill, Goldilocks, Lala, Skyflakes, Dadu, മദേഴ്‌സ് ബെസ്റ്റ്, ഡെൽമോണ്ടെ, ബെഞ്ച്, സിൽക്ക, സെഞ്ച്വറി ട്യൂണ. തുടങ്ങിയ മികച്ച പിനോയ് ഫുഡ് ബ്രാൻഡുകളെ മേള ഹൈലൈറ്റ് ചെയ്യും. 

ഡി-റിങ് റോഡ് ശാഖയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഫെസ്റ്റിവൽ ഖത്തറിലെ ഫിലിപ്പീൻസ് അംബാസഡർ അലൻ എൽ ടിംബയൻ ഉദ്ഘാടനം ചെയ്തു.  ചടങ്ങിൽ ഫിലിപ്പൈൻ എംബസി, ഫിലിപ്പൈൻ ഓവർസീസ് ലേബർ ഓഫീസ് (POLO), ഫിലിപ്പൈൻ എയർലൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പിലെ റീജിയണൽ ഡയറക്ടറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഖത്തറിൽ പ്രവർത്തിക്കുന്ന മറ്റ് പ്രമുഖ ബിസിനസ് ഗ്രൂപ്പുകളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button