Qatar
42 വർഷമായി ഖത്തർ പ്രവാസിയായിരുന്നയാൾ ഖത്തറിൽ മരണപ്പെട്ടു

ദീര്‍ഘകാല ഖത്തര്‍ പ്രവാസി നിര്യാതനായി. 1978 മുതല്‍ ഖത്തറിലുള്ള തോമസ് മാത്യൂ എന്ന രാജുച്ചായനാണ് ഹമദ് ആശുപത്രിയില്‍ നിര്യാതനായത്. 64 വയസ്സായിരുന്നു. തിരുവല്ല കുമ്പനാട് സ്വദേശിയായ അദ്ദേഹം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ റേഡിയോളജി വിഭാഗത്തിലായിരുന്നു തുടക്കം മുതൽ ജോലി ചെയ്തിരുന്നത്.
ഭാര്യ സുമി. മകൾ മേഘ. കോഴന്‍ചേരി കോളജ് അലുമിനിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു തോമസ് മാത്യു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu