പ്രവാസി സംരംഭകർക്കായി നോർക്ക വായ്പ മേള സംഘടിപ്പിക്കുന്നു

പ്രവാസി മലയാളികൾക്കിടയിലെ നവാഗത സംരംഭകർക്ക് വേണ്ടി, നോർക്കാ റൂട്ട്സ് വായ്പ മേള സംഘടിപ്പിക്കുന്നു. ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് നടത്തുന്ന വായ്‌പാ മേള ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നടക്കും. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം കല്ല്യാണി ഇവന്റ്സിൽ രാവിലെ പത്ത് മണിമുതൽ മേള ആരംഭിക്കും.
ഇവന്റിൽ, രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് വായ്പയ്ക്കായി അപേക്ഷിക്കാം. സ്വയം തൊഴിലിനും നിലവിലെ ബിസിനസുകളുടെ വികസനത്തിനും ലോൺ ലഭിക്കുന്നതാണ്.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പങ്കെടുക്കാൻ കഴിയുക.
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.norkaroots.org/ndprem വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഒരു ലക്ഷം മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭ പദ്ധതിക്ക് വായ്‌പകൾ ലഭിക്കുന്നതാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD