Qatar

ഫെബ്രുവരി22 റോഡിൽ ട്രക്കുകൾക്കും വലിയ ബസുകൾക്കും പൂർണ നിരോധനം

ഇന്ന് മുതൽ ഖത്തറിലെ “ഫെബ്രുവരി 22 റോഡിൽ” ട്രക്കുകളുടെയും വലിയ ബസുകളുടെയും സഞ്ചാരത്തിന് സമ്പൂർണ നിരോധനം പ്രഖ്യാപിക്കുന്നതായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 25 ൽ കൂടുതൽ യാത്രക്കാരുള്ള ബസുകൾക്ക് ആണ് നിരോധനം ഉണ്ടാവുക.

മെസൈമർ, ഫിരീജ് അൽ അലി ഇന്റർസെക്ഷനുകളിൽ നിന്ന് വടക്കോട്ട് പോകുന്ന ഉം ലെഖ്ബ (ലാൻഡ്മാർക്ക്) ഇന്റർചേഞ്ച് വരെയുള്ള ഭാഗത്ത് നിരോധനം ബാധകമാകും.

ഈ നിയന്ത്രണത്തിന്റെ ലംഘനത്തിന് 500 റിയാൽ പിഴ ഈടാക്കും. അതേസമയം, നിയന്ത്രണം മറികടക്കാൻ മെട്രാഷ്2 വിൽ എക്സപ്ഷൻ പെർമ്മിറ്റിന് അപേക്ഷിക്കാൻ അവസരമുണ്ട്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button