Qatar

“നിങ്ങളുടെ CR ഒന്ന് തരുമോ” വഞ്ചനകൾ പല വിധം; മുന്നറിയിപ്പുമായി അഭിഭാഷകന്റെ പോസ്റ്റ്

ദോഹ: നിരന്തരമായ മുന്നറിയിപ്പുകൾ ലഭിച്ചാലും രാജ്യത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കബളിക്കപ്പെട്ട് പണം നഷ്ടമാവുന്നവരും ജയിലിൽ പെടുന്നവരുമായ മലയാളികൾ ഉൾപ്പെടെയുള്ളവർ തുടരുകയാണ്. ഇത്തരത്തിൽ കയറ്റുമതി-ഇറക്കുമതി ട്രേഡിംഗ് ബിസിനസുമായി ബന്ധപ്പെട്ടു രാജ്യത്ത് വർധിച്ചു വരുന്ന ഒരു തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ഖത്തറിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ജൗഹർ ബാബു.

ഖത്തറിലേക്ക്, വസ്തുവകകൾ ഇറക്കുമതി ചെയ്യുന്ന ബിസിനസ് ആകയാൽ, ഈ മേഖലയിലെ വഞ്ചനാ സാധ്യതയും സ്വീകരിക്കേണ്ട മുൻ കരുതലുകളും വ്യക്തമാക്കുകയാണ് അഭിഭാഷകൻ സ്വന്തം പ്രഫഷണൽ അനുഭവം മുൻനിർത്തി, “ഖത്തർ മലയാളീസ്” ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവച്ച പോസ്റ്റിലൂടെ.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

“നിങ്ങളുടെ CR ഒന്ന് തരുമോ…എനിക്ക് ഒരു Shipment കൊണ്ട് വരാൻ ഉണ്ടായിരുന്നു 

പ്രിയ സുഹൃത്തുക്കൾ വഞ്ചിതരാകരുത്………

നിലവിൽ  നിരപരാധിയായ രണ്ടു സുഹൃത്തുക്കൾക്കു വേണ്ടി ക്രിമിനൽ കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുന്നു. അവർ രണ്ടുപേരും ജയിലിലും ആണ്. അതിൽ ഒരാൾ കുറച്ചു  കാലമായിട്ടു അറിയുന്നതും Qatar ഗവൺമെന്റ് കീഴിൽ ഉള്ള ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതുമായ ആളാണ്. 

അദ്ദേഹത്തിന് ഒരു പാർട്ട് ടൈം ബിസിനസ്സ്  കൂടി ഉണ്ട് Export & Import ലൈസെൻസ് ഉള്ള ഒരു ഫുഡ്‌സ്റ്റഫ് ട്രേഡിങ്ങ് ആണ് അത്. അദ്ദേഹം ബിസിനസ്സിൽ ഭീമമായ നഷ്ടം വന്നപ്പോൾ, shutdown നെ കുറിച്ച് ആലോചിച്ചു നികുമ്ബോഴാണ് വെറും കുറച്ചു നാൾ മുൻപ് മാത്രം പരിചയപ്പെട്ട എന്നാൽ ഇടപെടുന്നതിൽ വളരെ മാന്യൻ കൂടി ആയ ആൾ പറഞ്ഞു ഏതായാലും ബിസിനസ്സ് കുറവല്ലേ എന്റെ ഒരു സുഹൃത്തിനു കുറച്ചു വെജിറ്റബ്ൾസ്, Fruits കൊണ്ട് വരാനാണ് ലൈസൻസ്, എക്സ്പോർട്ട്  കോഡ് ഒക്കെ ഒന്ന് കൊടുക്കുമോ നിങ്ങള്ക്ക് ഒരു ഹെല്പും ആയിരിക്കും.

നിസ്സഹായവസ്ഥക്കിടിയിൽ ചെറിയ ഒരു തുകകു വേണ്ടി അദ്ദേഹം സമ്മതിച്ചു. രണ്ടു മൂന്നു തവണ കൊണ്ട് വന്നു ക്ലിയർ ആയി. പിന്നീട് എപ്പോഴോ അവരുടെ ചതികുഴിൽ ഇയാൾ പെട്ടുപോയി. CID യിൽ നിന്നും ഒരു കാൾ ആണ് വന്നത്. പിന്നീട് അറസ്റ്റു ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ കമ്പനിയുടെ പേരിൽ വന്ന ഷിപ്മെന്റിൽ ഖത്തറിൽ നിരോധിക്കപ്പെട്ട മയക്കുമരുന്നു വസ്തുക്കൾ വന്നു എന്നതാണ് കുറ്റം.

Article 1, Law No. 9 on Control and Regulation of  Narcotic Drugs and Dangerous Psychotropic Substances & Qatar Penal Code Article 38 (1-4)  

മുകളിൽ പറഞ്ഞ നിയമങ്ങൾ  പ്രകാരം ഖത്തർ  രാജ്യം ഇത്തരം ആക്ടിവിറ്റിറ്റി കർശനമായി നിരോധിച്ചിരിക്കുന്നു. പിന്നെ കുറ്റകരവും ആണ്.

മയക്കുമരുന്ന് അല്ലെങ്കിൽ സസ്യങ്ങൾ അല്ലെങ്കിൽ അപകടകരമായ സൈക്കോട്രോപിക് വസ്തുക്കളുടെ ഇറക്കുമതി, കയറ്റുമതി, ഉൽപ്പാദനം, നിർമ്മാണം, കൃഷി, ഉടമസ്ഥാവകാശം, ഏറ്റെടുക്കൽ, കൈവശം വയ്ക്കൽ, കടത്ത്, വാങ്ങൽ, വിൽക്കൽ, കൈമാറ്റം ചെയ്യൽ, വിതരണം ചെയ്യൽ, സ്വീകരിക്കൽ എന്നിവ ഖത്തർ കർശനമായി നിരോധിച്ചിരിക്കുന്നു.

34 അദ്ധ്യായത്തിൽ പ്രധിപാദിക്കുന്നു   കടത്തുക എന്ന ഉദ്ദേശ്യത്തോടെ മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങൾ കയറ്റുമതി ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തമോ നേരിടേണ്ടിവരും. വ്യക്തിക്ക് 300,000 QR നും 500,000 QR നും ഇടയിൽ പിഴ ചുമത്തും.

*Beware; Don’t be a transporter or a carrier for this illegal activity* 

നിങ്ങൾക്കു നിങ്ങളുടെ ബിസിനസ്സ് മുൻപോട്ടു കൊണ്ട് പോകാൻ കഴയില്ലെങ്കിൽ നിയമ വിധേയമായികൊണ്ടു ലിക്വിഡേറ്റ് ചെയുക. ഇല്ലെങ്കിൽ സ്ഥാപനം വിൽക്കുക. ഒരു തേർഡ് പാർട്ടിക്ക് നിങ്ങൾ അറിയ്യാത്ത ഒരു ആക്ടിവിറ്റിക്ക് വേണ്ടി ഒരിക്കലും നൽകാതിരിക്കുക.

പ്രിയപെട്ടവരുടെ അറിവിലേക്കായി ഷെയർ ചെയ്യുന്നു.”

Adv. Jauhar Babu

Essa Al Sulaiti Lawfirm, Doha. Qatar

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button