ചന്ദ്രനെ പോലെ തിളങ്ങും; ഖത്തറിലെ ഏറ്റവും വലിയ ഗുഹ പൊതുജനങ്ങൾക്കായി തുറന്നു
ഖത്തറിലെ ഏറ്റവും വലുതും ആഴമേറിയതുമായ പ്രകൃതിദത്ത ഗുഹ വ്യാഴാഴ്ച പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനി പൊതുജനങ്ങൾക്കായി തുറന്നു.
ഖത്തർ മ്യൂസിയം (ക്യുഎം), എക്‌സോൺ മൊബിൽ റിസർച്ച് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ആദ്യത്തെ ഭൂഗർഭ ഗവേഷണത്തെ തുടർന്നാണ് ഡാൽ അൽ മിസ്ഫിർ ഗുഹാസ്ഥലം തുറക്കുന്നത്.
40 മീറ്റർ ആഴമുള്ള ഗുഹ 325,000 മുതൽ 500,000 വർഷങ്ങൾക്ക് മുമ്പ് പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ മധ്യത്തിൽ രൂപപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ചന്ദ്രനെപ്പോലെയുള്ള തിളക്കം പുറപ്പെടുവിക്കാൻ ആവും വിധം, ഉപദ്വീപിന്റെ മധ്യഭാഗത്ത് കാണപ്പെടുന്ന ജിപ്‌സം നിക്ഷേപത്തിന്റെ ഫലമായ ഫോസ്‌ഫോറെസെൻസ് സാന്നിധ്യമാണ് ഗുഹയുടെ പ്രധാന പ്രത്യേകത. ഇവ ‘മരുഭൂമിയിലെ റോസാപ്പൂക്കൾ’ (ഏകദേശം റോസാപ്പൂവിന്റെ ആകൃതിയിലുള്ള ജിപ്സം പരലുകളുടെ കൂട്ടങ്ങൾ) എന്നറിയപ്പെടുന്ന ഭൂമിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് കാരണമാകുന്നു.
വേലി കെട്ടി സംരക്ഷിച്ച മേഖലയിലേക്ക് പ്രവേശിക്കാൻ ടിക്കറ്റ് ആവശ്യമില്ല. സന്ദർശകർ ഗുഹയ്ക്കുള്ളിലേക്ക് പോകുമ്പോൾ താപനില കുറയുന്നതിനാൽ ഉചിതമായ വസ്ത്രം ധരിക്കണം. പാറകൾ അടങ്ങിയ ഗുഹയായതിനാൽ കാൽനടയാത്രയ്ക്ക് അനുയോജ്യമായ പാദരക്ഷകൾ ധരിക്കണം.
പകൽസമയത്ത് മാത്രമേ സൈറ്റ് പൊതുജനങ്ങളെ സ്വീകരിക്കുകയുള്ളൂ, സന്ദർശകർ സൈറ്റിലായിരിക്കുമ്പോൾ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
ദൽ അൽ മിസ്ഫിറിലേക്കുള്ള ഡ്രൈവിൽ സൽവ റോഡിൽ നിന്നും റൗദത്ത് റാഷെഡ് റോഡിൽ നിന്നും ഓഫ്-റോഡ് ഡ്രൈവിംഗ് ആവശ്യമാണ്. 4×4 വാഹനമാണ് യാത്രക്ക് ഏറ്റവും മികച്ചത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/G3fZOPNAOhVFd0qZOmEFaw