
വിസിറ്റ് ഖത്തർ GKA ഫ്രീസ്റ്റൈൽ കൈറ്റ് വേൾഡ് കപ്പ് 2023, അവസാനിച്ചു. വനിതാ പുരുഷ വിഭാഗങ്ങളിൽ യഥാക്രമം 3 വിജയികൾ വീതം ജേതാക്കളായി. ഖത്തർ എയർവേയ്സ് GKA ഫ്രീസ്റ്റൈൽ കൈറ്റ് വേൾഡ് ടൂർ ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെ ഫുവൈരിത് കൈറ്റ് ബീച്ചിൽ നൂറുകണക്കിന് കാണികളെ സാക്ഷിയാക്കിയാണ് അരങ്ങേറിയത്.
പുരുഷന്മാരുടെ ഫൈനലിൽ ഇറ്റലിയിൽ നിന്നുള്ള ജിയാൻമരിയ കൊക്കോലൂട്ടോ ഒന്നാമതെത്തി, ബ്രസീലിൽ നിന്നുള്ള കാർലോസ് മരിയോ, ഫ്രാൻസിൽ നിന്നുള്ള ലൂക്ക പിറ്റോട്ട് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. വനിതകളുടെ ഫൈനലിൽ ബ്രസീലിൽ നിന്നുള്ള ബ്രൂണ കാജിയ, യുഎസിൽ നിന്നുള്ള മിക്കൈലി സോൾ, സ്വീഡനിൽ നിന്നുള്ള നതാലി ലാംബ്രെക്റ്റ് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തി.
ദോഹയുടെ വടക്കൻ തീരത്ത് നടന്ന ഫ്രീസ്റ്റൈൽ കൈറ്റിംഗിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരുന്നു. 2022 ഒക്ടോബറിൽ തുറന്ന ഫുവൈരിറ്റ് കൈറ്റ് ബീച്ച്, സ്ഥിരമായ കാറ്റും ചൂടും പരന്നതും ആഴം കുറഞ്ഞതുമായ തടാക പരിതഃസ്ഥിതിയും കൊണ്ട് കൈറ്റ്സർഫിങ്ങിന് അനുയോജ്യമാണ്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi