WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
QatarUncategorized

പ്രവാസികളുടെ നിർബന്ധിത ക്വാറന്റീൻ മാറ്റി

വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ കൊവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം നിർബന്ധിത ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രമാണ് പരിശോധന നടത്തേണ്ടതും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ എട്ടാം ദിവസം ആർട്ടിപിസിആർ ചെയ്യണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു.

എയർപോർട്ടുകളിലെ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകളിൽ അന്യായമായി നിരക്ക് ഈടാക്കുന്നു എന്ന പരാതിയും യോഗം പരിശോധിച്ചു. പ്രവാസികൾക്ക് താങ്ങാവുന്ന നിരക്ക് മാത്രമേ അനുവദിക്കൂ എന്നും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button