Qatar
ഗാസയിലെ ജനങ്ങൾക്ക് കൈത്താങ്ങ്; കത്താറയിലെയും ഓൾഡ് ദോഹ പോർട്ടിലേയും റെസ്റ്റോറന്റുകൾ മൂന്നു ദിവസം സമ്പാദിക്കുന്ന പണം നൽകും

കത്താറയിലെയും ഓൾഡ് ദോഹ പോർട്ടിലേയും ചില റെസ്റ്റോറന്റുകൾ വ്യാഴാഴ്‌ച്ച മുതൽ ശനിയാഴ്ച്ച വരെ (2025 ഓഗസ്റ്റ് 7 മുതൽ 9 വരെ) സമ്പാദിക്കുന്ന മുഴുവൻ പണവും ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനായി നൽകുമെന്ന് പ്രഖ്യാപിച്ചു. “We Stand With Gaza” എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമാണിത്.
ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തര സഹായം നൽകിക്കൊണ്ട് അവരെ പിന്തുണയ്ക്കുന്നതിനായി ഖത്തർ ചാരിറ്റി ആരംഭിച്ചതാണ് “We Stand With Gaza” കാമ്പെയ്‌ൻ. 550,000 ആളുകളെ സഹായിക്കുക എന്നതാണ് കാമ്പെയ്‌നിന്റെ ലക്ഷ്യം.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t