Qatar

ഖത്തറിൽ വാഹനാപകടത്തിൽ കാസർഗോഡ് സ്വദേശി മരണപ്പെട്ടു

ദോഹ: കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ , തൂമിനാട് , ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38) ദോഹയിലെ അൽ കീസ്സ എന്ന സ്ഥലത്തു വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹവും ടയർ പഞ്ചർ വർക്ക് കമ്പനിയിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയും കൂടി തങ്ങളുടെ കാർ റോഡരികിൽ നിർത്തിയിട്ട് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിക്കുകയും ഇരുവരും തൽക്ഷണം മരണപ്പെടുകയുമായിരുന്നു.

പിതാവ്: പരേതനായ അബൂബക്കർമാതാവ് : പാത്തുഞ്ഞി

മാതാവ് : പാത്തുഞ്ഞി

ഭാര്യ : ആമിന

മക്കൾ : 4 പെൺമക്കളും ഒരു ആൺകുട്ടിയും.

സഹോദരങ്ങൾ :

നവാസ് , മുനീർ , അൻസാർ , സക്കരിയ , ഫൗസിയ , പരേതനായ ഇംത്യാസ്.

നടപടി ക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നതായും ഇന്ന് രാത്രി ഇഷാഹ് നമസ്കാരത്തിന് ശേഷം അബു ഹമൂർ കബർസ്ഥാനിലെ പള്ളിയിൽ വെച്ച് മയ്യിത്ത് നമസ്‍കാരം നടത്തിയ ശേഷം ഇൻ ഷാ അല്ലാഹ് നാളെ രാത്രി 10.20 ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതാണെന്നും അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

അൽ ഇഹ്‌സാൻ

20-10-2025

Related Articles

Back to top button