Qatar

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി

കണ്ണൂർ മുഴപ്പാല സ്വദേശി തീയൻകണ്ടി നൗഷാദ് (53) ദോഹയിൽ അന്തരിച്ചു. ദോഹ ക്യാപിറ്റൽ പോലീസ് സ്റ്റേഷന് സമീപമുള്ള തന്റെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ 16 വർഷമായി ഖത്തറിൽ പ്രവാസിയായ അദ്ദേഹം മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സിൽ (MOFA) ജീവനക്കാരനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

​വെളുത്താണ്ടി മടത്തുമ്മൽ അബ്ദുല്ലയുടെയും തീയൻകണ്ടി അഫ്സത്തിന്റെയും മകനാണ്. സമീനയാണ് ഭാര്യ. നിഹാൽ, ഹിബ ഫാത്തിമ, ജാസിം എന്നിവർ മക്കളാണ്. ദീർഘകാലത്തെ പ്രവാസ ജീവിതത്തിനിടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമിടയിൽ പ്രിയങ്കരനായിരുന്നു നൗഷാദ്.

​മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ദോഹയിൽ പുരോഗമിക്കുകയാണ്. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കുന്നത്. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം എത്രയും വേഗം കണ്ണൂരിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

Back to top button