QatarTechnology
കഹ്‌റാമ സേവനങ്ങൾ ഇനി ഡിജിറ്റലിൽ മാത്രം
ഖത്തറിലെ ദേശീയ വൈദ്യുത കമ്പനിയായ കഹ്‌റാമയുടെ എല്ലാ ഇടപാടുകളും ഇനി ഡിജിറ്റലിൽ മാത്രം. കഹ്‌റാമയുമായി ബന്ധപ്പെട്ട് പേപ്പർ രൂപത്തിലുള്ള സേവനങ്ങൾ എല്ലാ സർക്കാർ കോംപ്ലക്സുകളിലും നിർത്തലാക്കിയതായി അധികൃതർ അറിയിച്ചു.
ഇടപാടുകൾക്കായി ഉപഭോക്താക്കൾ ഇനി കഹ്‌റാമയുടെ ഒദ്യോഗിക ആപ്പോ വെബ്സൈറ്റോ ഉപയോഗിക്കണം. ഇവയിൽ എല്ലാ സേവനങ്ങളും ലഭ്യമാണ്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായുമാണ് നടപടി.