Qatar

ജനുവരി – 2026 ലെ ഏറ്റവും തണുപ്പേറിയ മാസം

Qatar Meteorology Department (QMD) January 2026-ലെ കാലാവസ്ഥാ വിവരങ്ങൾ പങ്കുവച്ചു. ജനുവരി ഖത്തറിലെ ശീതകാലത്തിന്റെ രണ്ടാം മാസമായതിനാൽ, കാലാവസ്ഥാപരമായി വർഷത്തിലെ ഏറ്റവും തണുത്ത മാസമായി കണക്കാക്കപ്പെടുന്നു.

ഈ കാലയളവിൽ തണുത്ത കാറ്റോടുകൂടിയ cold fronts കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും, ഇടയ്ക്കിടെ ഇടിയോട് കൂടിയ low-pressure systems ഉണ്ടാകുമെന്നും QMD അറിയിച്ചു.

ജനുവരിയുടെ രണ്ടാം ആഴ്ചയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും വകുപ്പ് വ്യക്തമാക്കി.

കാലാവസ്ഥാ രേഖകൾ പ്രകാരം, പ്രത്യേകിച്ച് മാസത്തിന്റെ ആദ്യ പകുതിയിൽ മൂടൽമഞ്ഞ് (fog) കൂടുതലായി ഉണ്ടാകാറുണ്ടെന്നും QMD അറിയിച്ചു.

ജനുവരി 2026-ൽ ദിവസേന ശരാശരി താപനില 17.7°C ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

ജനുവരി മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 3.8°C (1964) ആയിരുന്നുവെന്നും, ഏറ്റവും ഉയർന്ന താപനില 32.4°C (2015) ആയിരുന്നുവെന്നും QMD അറിയിച്ചു.

Join QatarMalayalees for latest updates – https://chat.whatsapp.com/JR4JCBiMCDWITeB6j7snJO

Related Articles

Back to top button