Qatar

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുത്ത ശീ. സൈനുല്‍ ആബിദീന് ഖത്തര്‍ കൈ എം സി സി സ്വീകരണം നല്‍കി

ദോഹയിലെ പ്രമുഖ വ്യവസായിയും കലാ സാംസകാരിക സാമൂഹിക രംഗത്തെ നിറ സാനിധ്യവുമായ ശ്രീ. കെ സൈനുല്‍ ആബിദീന് ഖത്തര്‍ കെ എം സി സി സ്വീകരണം നല്‍കി. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഖത്തറിലെ വാണിജ്യ രംഗത്ത് തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ സൈനുല്‍ ആബിദീന്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമാണ്. വളരെ യാദൃശ്ചികമായാണ് അദ്ദേഹത്തിന് ഈ പദവി എത്തിച്ചേര്‍ന്നത്.

ഇന്നലെ ഖത്തര്‍ കെ എം സി സി ഓഫീസില്‍ വച്ചു നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ.

1948 നു ശേഷം 540 അംഗ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്നും മുസ്ലിം ലീഗ് അതിന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും മുസ്ലിം ലീഗിനെ വിപുലീകരിക്കാനും പ്രവാസ ലോകത്ത് കൂടുതല്‍ ഏകോപിപ്പിച്ച് സംഘടനക്കും സമുഹത്തിനും സമുദായത്തിനും ഗുണകരമാകുന്ന രീതിയില്‍ കൊണ്ടുപോകാനും കൂടെയുള്ള പ്ലാനിനിന്റെ ഭാഗം കൂടെയാണ് തന്റെ ഈ ചുമതല.

1978 മുതല്‍ സംഘടനാ രംഗത്ത് പ്രവാസലോകത്തും നാട്ടിലുമായി പ്രവൃത്തിച്ചിട്ടുണ്ട്. ആയിരത്തോളം വരുന്ന ദേശീയ മെമ്പര്‍മാര്‍ എന്നെ തെരെഞ്ഞെടുത്തതില്‍ സന്തോഷം തോന്നുന്നു. തീര്‍ച്ചയായും നിരവധി വിഷയങ്ങളില്‍ നേരത്തെ തന്നെ ഇടപെടാറുണ്ടങ്കിലും ഇനിയും പരിഹരിക്കാത്ത പ്രവാസികളുടെ വിമാന യാത്രാ നിരക്കിന്റെ കാര്യത്തിലും പ്രവാസികളുടെ വോട്ടവകാശത്തിന്റെ കാര്യത്തിലും മറ്റു വിശയങ്ങളിലും ഇടപെടാനുള്ള അവസരം കൂടിയാണ് ഈ ചുമതലയെ ഞാന്‍ നോക്കി കാണുന്നത്.

വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സംഘടനയോടൊപ്പം. അതുകൊണ്ട് തന്നെ ഇത് ഖത്തര്‍ കെ എം സി സി യുടെയും കൂടി ഒരു അംഗീകരമായാണ് ഞാന്‍ ഇതിനെ കാണന്നത്.

പ്രവാസലോകത്തുള്ള ഇന്ത്യക്കാര്‍ക്ക് അവരുടെ പല പൗരാവകാശങ്ങളും നേടി എടുക്കുന്നതിനായി പരിശ്രമിക്കുകയും ഇന്ത്യക്ക് വേണ്ടി നിരവധി നേട്ടങ്ങള്‍ നേടിക്കൊടുക്കുന്ന പ്രവാസികളുടെ അവകാശങ്ങള്‍ക്കായി അധികൃതരുടെ കണ്ണു തുറപ്പിച്ച് പ്രവാസി സമൂഹത്തിനെ മുന്‍നിരയിലേക്ക് കൊണ്ട് വരാന്‍ സധിക്കുമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ കെ എം സി സി ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങില്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് അദ്ധ്യക്ഷനായിരുന്നു. കെ എം സി സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും സീനിയര്‍ ലീഡറുമായ എം പി ഷാഫി ഹാജി സാഹിബ് ഉത്ഘാടനം ചെയ്തു. നാലകത്ത് സലീം സ്വാഗതം പറഞ്ഞു. വേള്‍ഡ് കെ എം സി സി വൈസ് പ്രസിഡണ്ട് എസ് എ എം ബഷീര്‍ സാഹിബ്, കെ എം സി സി മുന്‍ ജനറല്‍ സെക്രട്ടറി എ പി അബ്ദുറഹ്‌മാന്‍ എന്നവര്‍ ആശംസ നേര്‍ന്നു. കെ എം സി സി ഇസ്ലാമിക്ക് സെന്റര്‍ ജനറല്‍ സെക്രട്ടറി സകരിയ മണിയ ൂര്‍, കെ എം സി സി സംസ്ഥാന ട്രഷറര്‍, കെ എം സി സി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ മണ്ഡലം ഏരിയാ നേതാക്കന്മാരും സീനിയര്‍ പ്രവര്‍ത്തകരും മറ്റ് പ്രവാസി സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button