ഏഷ്യൻ കപ്പ് ടൂർണമെന്റ് ഇന്ന് ആരംഭിക്കാനിരിക്കെ, കാണികൾക്ക് സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കാത്ത വിവിധ സാധനങ്ങൾ പ്രാദേശിക സംഘാടക സമിതി പട്ടികപ്പെടുത്തി. ഈ ഇനങ്ങളുമായി സ്റ്റേഡിയത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ അവ കണ്ടുകെട്ടുമെന്നും സംഘാടകർ സോഷ്യൽ മീഡിയയിലെ അറിയിപ്പിൽ പറഞ്ഞു.
നിരോധിത ഇനങ്ങൾ താഴെ:
– ഫോട്ടോ, വീഡിയോ ക്യാമറകൾക്കുള്ള മൗണ്ടുകൾ
– റെക്കോഡിങ്ങ് &ട്രാൻസ്മിറ്റിങ്ങ് ഉപകരണങ്ങൾ
– ബാക്ക്പാക്കുകൾ
– ഭക്ഷ്യ പാനീയങ്ങൾ
– ഏതെങ്കിലും തരത്തിലുള്ള പതാകകൾക്കോ പോസ്റ്ററുകൾക്കോ വേണ്ടിയുള്ള സ്റ്റിക്കുകൾ
– ലൈറ്ററുകൾ, തീപ്പെട്ടികൾ, സിഗരറ്റുകൾ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ഇന്ന് 88,000 പേരെ ഉൾക്കൊള്ളുന്ന ഐക്കണിക് ലുസൈൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഖത്തറും ലെബനനും തമ്മിലാണ് ആദ്യ മത്സരം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD