Qatar

ഇസ്തിസ്ക നിസ്കാരം 120-ലേറെ കേന്ദ്രങ്ങളിൽ; രാവിലെ 6:04 ന്

2025 നവംബർ 13 വ്യാഴാഴ്ച രാവിലെ ഇസ്തിസ്‌ക പ്രാർത്ഥന (മഴ തേടുന്ന പ്രാർത്ഥന) നടക്കുന്ന പള്ളികളുടെയും പ്രാർത്ഥനാ സ്ഥലങ്ങളുടെയും പട്ടിക എൻഡോവ്‌മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) പ്രസിദ്ധീകരിച്ചു.

രാജ്യത്തുടനീളം നടക്കുന്ന ഇസ്തിസ്‌ക പ്രാർത്ഥന രാവിലെ 6:04 ന് ആരംഭിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ന് രാവിലെയാണ് നാളെ നടക്കുന്ന മഴക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തത്. ലുസൈൽ ഗ്രൗണ്ടിലാണ് അമീറിന്റെ പ്രാർത്ഥന.

അറബിയിൽ പുറത്തിറക്കിയ പട്ടിക ഇവിടെ ആക്‌സസ് ചെയ്യാം – https://m.thepeninsulaqatar.com/pdf/20251112_1762941677-577.pdf

Related Articles

Back to top button