അൽ വക്ര മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ഫീൽഡ് പരിശോധനകൾ; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

ഓഗസ്റ്റ് 4 മുതൽ 10 വരെ, അൽ വക്ര മുനിസിപ്പാലിറ്റിയുടെ ജനറൽ കൺട്രോൾ വിഭാഗവും ടെക്നിക്കൽ കൺട്രോൾ വിഭാഗവും “മൈ സിറ്റി ഈസ് സിവിലൈസ്‌ഡ്” എന്ന കാമ്പെയ്‌നിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഫീൽഡ് പരിശോധനകൾ നടത്തി. ആകെ 1,072 പരിശോധനകളാണ് അവർ നടത്തിയത്.
ജനറൽ കൺട്രോൾ വിഭാഗം 890 പരിശോധനകൾ നടത്തി, അതിൽ 330 നിയമലംഘന റിപ്പോർട്ടുകൾ ലഭിച്ചു. 2017-ലെ 18ആം നമ്പർ പൊതു ശുചിത്വ നിയമം പ്രകാരം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ 31 കേസുകളും 2012 ലെ 1ആം നമ്പർ പരസ്യ നിയമത്തിന്റെ രണ്ട് ലംഘനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 164 പൊതു പാർക്കുകളും അവർ പരിശോധിച്ചു.
ടെക്നിക്കൽ കൺട്രോൾ വിഭാഗം 182 പരിശോധനകൾ നടത്തി, അതിന്റെ ഫലമായി 13 നിയമലംഘന റിപ്പോർട്ടുകൾ ലഭിച്ചു. ഫാമിലി റെസിഡൻസ് ഏരിയകളിൽ താമസിക്കുന്ന തൊഴിലാളികളുടെ നാല് കേസുകളും (2010 ലെ 15-ാം നമ്പർ നിയമം) 1985 ലെ 4ആം നമ്പർ കെട്ടിട നിയന്ത്രണ നിയമത്തിന്റെ ഒമ്പത് ലംഘനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t