ഖത്തറിലെ ഇന്ത്യക്കാർക്ക് ഇനി യു.പി.ഐ പെയ്‌മെന്റുകൾ ഉപയോഗിക്കാം
ഖത്തറിലെ ഇന്ത്യക്കാർക്ക് ഇനി QR കോഡ് സ്കാൻ ചെയ്ത് UPI വഴി പേയ്‌മെൻ്റുകൾ നടത്താൻ കഴിയും. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ QNB-യുമായി NPCI ഇൻ്റർനാഷണൽ പേയ്‌മെൻ്റ് (NIPL) കരാർ ഒപ്പിട്ടതിനെ തുടർന്നാണ് ഈ സൗകര്യം.
“ഖത്തറിൽ UPI സ്വീകാര്യത പ്രാപ്‌തമാക്കുന്നത് രാജ്യം സന്ദർശിക്കുന്ന ധാരാളം ഇന്ത്യക്കാർക്ക് ഗണ്യമായ നേട്ടങ്ങൾ നൽകുമെന്നും അവരുടെ ഇടപാടുകൾ ലളിതമാക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു,” NPCI ഇൻ്റർനാഷണലിൻ്റെ ഡെപ്യൂട്ടി ചീഫ് അനുഭവ് ശർമ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ എണ്ണം 2024-ൽ 9.8 ദശലക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ നല്ലൊരു ശതമാനം ആളുകൾ ദോഹയിലുമെത്തും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5