WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
IndiaQatar

ഖത്തറിലെ നിക്ഷേപകരെ രാജസ്ഥാനിലേക്ക് ക്ഷണിച്ച് മന്ത്രി

ദോഹയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തവും സ്വാഭാവികവുമാണെന്ന് രാജസ്ഥാൻ  വ്യവസായ വാണിജ്യ മന്ത്രി കേണൽ രാജ്യവർദ്ധൻ റാത്തോഡ് പറഞ്ഞു. ദോഹയിൽ നടന്ന “റൈസിംഗ് രാജസ്ഥാൻ” ഇൻവെസ്റ്റ്‌മെൻ്റ് മീറ്റിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം തൻ്റെ മുഖ്യ പ്രസംഗത്തിൽ ഖത്തറിലെ പൗരന്മാരെയും താമസക്കാരെയും ഇന്ത്യൻ സ്റ്റേറ്റിലെ ഊർജ്ജസ്വലമായ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ സ്വാഗതം ചെയ്തു.

വെള്ളിയാഴ്ച ഷെറാട്ടൺ ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലും സർക്കാരിലെയും എംബസിയിലെയും മറ്റ് പ്രതിനിധികളും ഇന്ത്യൻ പ്രവാസികളും ഖത്തറി നിക്ഷേപകരും പങ്കെടുത്തു.

“ഞങ്ങൾ തലമുറകളായി വ്യാപാര പങ്കാളികളാണ്. ഖത്തറിൽ മാറ്റങ്ങൾ സംഭവിക്കുന്നത് ഞാൻ കണ്ടു, ഇവിടുത്തെ സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു,” റാത്തോഡ് പറഞ്ഞു.

റൈസിംഗ് രാജസ്ഥാൻ്റെ കീഴിൽ- ലോകമെമ്പാടുമുള്ള നിക്ഷേപകരെ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം 2024 ഡിസംബർ 9 മുതൽ 11 വരെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു- നിറങ്ങളുടെയും സംസ്കാരത്തിൻ്റെയും കടുവകളുടെയും യോദ്ധാക്കളുടെയും കൊട്ടാരങ്ങളുടെയും തുറമുഖങ്ങളുടെയും നാടായ രാജസ്ഥാൻ നിരവധി ബിസിനസുകളിലും അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ആദ്ദേഹം വ്യക്തമാക്കി.

“വ്യാപാരം, നിക്ഷേപം, ഊർജം, സംസ്‌കാരം, സാങ്കേതികവിദ്യ, തുടങ്ങിയ മേഖലകളിലെ ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഈ വർഷം ആദ്യം ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് 7.5 ദശലക്ഷം ടൺ എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള ദീർഘകാല എൽഎൻജി പങ്കാളിത്തം തങ്ങൾ പുതുക്കിയതായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പറഞ്ഞു.

2028 മുതൽ, ഖത്തർ ഇന്ത്യയിലെ ഏറ്റവും മികച്ച നാല് ഊർജ്ജ പങ്കാളികളിൽ ഒന്നായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button